ഭർതൃവീട്ടിൽ മർദ്ദനം; യുവതി പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

0 2,529

 

പേരാവൂർ: ഭർതൃവീട്ടിൽ മർദ്ദനം യുവതി പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികൽസയിൽ. മുരിങ്ങോടിയിലെ സിറാജിൻ്റെയും സമീറയുടെയും മകൾ കെ. ഷബ്നയെയാണ് (23) പരിക്കുകളോടെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഷബ്നയുടെ ഭർത്താവ് കണ്ണവം കൈച്ചേരിയിലെ സനീർ വിദേശത്താണ്. വ്യാഴാഴ്ച കൈച്ചേരിയിലെ വീട്ടിലെത്തിയ ഷബ്നയുമായി സനീറിൻ്റെ മാതാപിതാക്കളായ മുഹമ്മദും സൂറയും വാക്ക് തർക്കമുണ്ടാവുകയും ഇരുവരും ചേർന്ന് തന്നെ കൈ കൊണ്ടും വടികൊണ്ടും മർദ്ദിച്ചുവെന്നാണ് ഷബ്ന പറയുന്നത്. ഭർത്താവിൻ്റെയും ഭർതൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഢനം ഏറെ നാളുകളായി സഹിക്കുകയായിരുന്നുവെന്ന് ഷബ്ന പറഞ്ഞു. മൂന്ന് വർഷം മുൻപ് വിവാഹിതരായ ഇവർക്ക് ഒന്നര വയസുള്ള ആൺകുട്ടിയുമുണ്ട്.

സ്ത്രീധനത്തിൻ്റെ പേരിൽ ഏറെ നാളുകളായി ഭർത്താവും ഭർതൃവീട്ടുകാരും നിരന്തരം പീഢിപ്പിക്കാറുണ്ടെന്നും ഷബ്ന പറഞ്ഞു.