പേരാവൂര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.ഉണ്ണികൃഷ്ണന് യാത്രയയപ്പ് നൽകി

0 159

 

 

പേരാവൂര്‍: ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.ഉണ്ണികൃഷ്ണന് പേരാവൂര്‍ ഫയര്‍ സ്റ്റേഷന്‍ സിവില്‍ ഡിഫന്‍സ് ടീമിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.2018 ജൂണിലായിരുന്നു പേരാവൂര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസറായി ടി.വി.ഉണ്ണികൃഷ്ണന്‍ ചുമതലയേറ്റത്. കല്യാശേരി ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഉണ്ണികൃഷ്ണന്‍ നാല് ഗുഡ് സര്‍വ്വീസ് എന്റിയും രണ്ട് റിവര്‍ഡകളും നേടിയിട്ടുണ്ട്.ശ്രീകണ്ഠാപുരം സ്വദേശിയായ ഉണ്ണികൃഷ്ണന്‍ മട്ടന്നൂരിലേക്കാണ് സ്ഥലം മാറി പോകുന്നത്. കേളകം ഗ്രാമ പഞ്ചായത്ത് അംഗം കുഞ്ഞുമോന്‍ കണിയാഞ്ഞാലിന്റെ അധ്യക്ഷതയില്‍ മുഴക്കുന്ന് പ്രീയദര്‍ശിനി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ശ്രീനിവാസന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ ,കെ.കെ.രാജീവന്‍, ലൂസി, പ്രദീപന്‍ പുത്തലത്ത്, രഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി.ഉണ്ണികൃഷ്ണന്‍ മറുപടി പ്രസംഗവും നടത്തി.