പേരാവൂർ സാമൂഹിക അടുക്കളക്ക് സീനിയർ സിറ്റിസൺ അംഗങ്ങളുടെ സഹായം

0 723

പേരാവൂർ സാമൂഹിക അടുക്കളക്ക് സീനിയർ സിറ്റിസൺ അംഗങ്ങളുടെ സഹായം

പേരാവൂര്‍:സീനിയര്‍ സിറ്റിസണ്‍ ഫോറം മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പതിനായിരം രൂപ സംഭാവന നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയിക്ക് യൂണിറ്റ് പ്രസിഡന്റ് ജോസഫ് കോക്കാട്ട്, സെക്രട്ടറി സി പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ബാബു മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ എം. സുഗേഷ്, ബിന്ദു സോമന്‍ കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.