എടവക: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സബ്‌സിഡി പദ്ധതിയായ സൗര പ്രൊജക്റ്റ് ഫേസ് 2 ല്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ സര്‍ക്കിളിന് കീഴിലെ വെള്ളമുണ്ട സെക്ഷനിലെ രഞ്ജിത്തിന്റെ വീട്ടില്‍ സ്ഥാപിച്ച 3.75കെ.ഡബ്ല്യു സോളാര്‍ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സൗര പ്രൊജക്റ്റ് എഞ്ചിനീയര്‍ ചന്ദ്രദാസ്. എം. ജെ.റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാദിഖ് , അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിറാജ് എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ സൗരോര്‍ജ ഉത്പാദന ശേഷി 1000എം.ഡബ്ല്യു എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ഊര്‍ജ്ജകേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കി വരുന്ന പദ്ധതി ആണ് സൗര പദ്ധതി. ഈ പദ്ധതിയില്‍ 500എം.ഡബ്ല്യു പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ മുഖേന ആണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 250എം.ഡബ്ല്യു സബ്‌സിഡി പുരപ്പുറ പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വൈദ്യുതി ഉപഭോക്താകളില്‍ നിന്നും ഇതിനായി അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.
ആദ്യ ഘട്ടത്തില്‍ സബ്‌സിഡി പുരപ്പുറ പദ്ധതിക് 2022 മാര്‍ച്ചിനകം 100 എം.ഡബ്ല്യു പൂര്‍ത്തിയാക്കാനാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സബ്‌സിഡി പദ്ധതിയില്‍ 3സം വരെ 40% സബ്‌സിടിയും 3 മുതല്‍ 10സം വരെ 20% സബ്‌സിടിയുമാണ് അനുവദിക്കപെട്ടിട്ടുള്ളത്.
ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രഞ്ജിത്തിന്റെ ഭവനത്തില്‍ 3.75 കെ.ഡബ്ല്യു പ്ലാന്റ് പൂര്‍ത്തിയാക്കിയത്. ഇതില്‍ നിന്നും പ്രതിമാസം 450 യൂണിറ്റ് വൈദ്യുതി ഉത്പാദനം ആണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയുടെ ആകെ ചിലവ് രണ്ടുലക്ഷത്തി രണ്ടായിരത്തി എണ്ണൂറു രൂപയാണ്. ഇതില്‍ അമ്പത്തിനായിരത്തി നനൂറു രൂപ ഉപഭോക്താവിന് സബ്‌സിഡി ആയി ലഭിക്കും. ഈ വര്‍ക്ക് ചെയ്തിരിക്കുന്നത് ടാറ്റാ സോളാര്‍ എന്ന കമ്പനിയാണ്.