കോഴിക്കോട് ജില്ലയിലെ ഹാർബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും തുറക്കാൻ അനുമതി

0 911

കോഴിക്കോട് ജില്ലയിലെ ഹാർബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും തുറക്കാൻ അനുമതി

 

കോഴിക്കോട് ജില്ലയിലെ ഹാർബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും തുറക്കാൻ അനുമതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഹാർബറുകളുടെ പ്രവർത്തനം. 50 ശതമാനം തൊഴിലാളികൾക്ക് മാത്രമേ ഒരു ദിവസം ഹാർബറിൽ ജോലി ചെയ്യാൻ അനുമതിയുള്ളു.
കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിലും മത്സ്യബന്ധന തുറമുഖങ്ങളിലും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് ജില്ലയിലെ ഹാർബറുകളും ഫിഷ് ലാന്റിംഗ് സെൻററുകളും തുറക്കാൻ അനുമതി നൽകിയത്. തുടർച്ചയായി ഹാർബറുകൾ അടച്ചിടുന്നതിലൂടെ നിരവധി പേരുടെ ഉപജീവനമാർഗം തടസപെട്ടിരുന്നു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഹാർബറുകൾ പ്രവർത്തിക്കാവു. ഹാർബറുകളിലേക്ക് തൊഴിലാളികൾക്കും ജീവനക്കാർക്കും മാത്രമേ പ്രവേശനം ഉണ്ടാകു. തൊഴിലാളികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കും. പ്രദേശങ്ങൾ നിയന്ത്രണ മേഖലകളായി തുടരും. അതേ സമയം കോഴിക്കോട് ജില്ലയിൽ രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 1324 പേർക്ക് രോഗബാധയുണ്ടായി. കോഴിക്കോട് കോർപറേഷൻ പരിതിയിലാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്. വടകര, ഒളവണ്ണ മേഖലകളിലും രോഗവ്യാപനം രൂക്ഷമാണ്.