പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ജനകീയ വിചാരം നടത്തി

0 109

കൊട്ടിയൂർ: പൊതുമരാമത്ത് വകുപ്പിനെതിരെ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ജനകീയ വിചാരം നടത്തി. നീണ്ടുനോക്കി ടൗണിൽ നടന്ന പരിപാടി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ലിസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സണ്ണി വേലിക്കകത്ത്, സന്തോഷ് ജോസഫ്, ചാക്കോ തൈക്കുന്നേൽ, ഡിസിസി അംഗം പി സി രാമകൃഷ്ണൻ , വർഗീസ് ജോസഫ് നടപ്പുറം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.