പെരുമ്പാവൂരില്‍ വാഹനാപകടം; ഗര്‍ഭിണി ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു

0 282

 

പെരുമ്പാവൂര്‍: എം.സി റോഡിലെ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തില്‍ ഗര്‍ഭിണി ഉള്‍പ്പടെ മൂന്ന് മലപ്പുറം സ്വദേശികള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു അപകടം. മലപ്പുറം വട്ടത്തറ മുളുത്തുളി വീട്ടില്‍ ഹനീഫ മൗലവി (29), ഭാര്യ സുമയ്യ (20), ഹനീഫയുടെ സഹോദരന്‍ ഷാജഹാന്‍ (25) എന്നിവരാണ് മരിച്ചത്.

തടിലോറിയില്‍ കാറിടിച്ചാണ് അപകടമെന്ന് കുറുപ്പുംപടി പൊലീസ് അറിയിച്ചു. പൂര്‍ണ ഗര്‍ഭിണിയായിരുന്ന സുമയ്യയുടെ മുണ്ടക്കയത്തെ പുഞ്ചവയലിലുള്ള വീട്ടിലേക്ക് പോകുകയായിരുന്നു. നിലമ്ബൂരിലെ അറബിക് കോളജ് അധ്യാപകനായിരുന്നു ഹനീഫ.