പെരുമ്പറമ്പ് മഹാദേവക്ഷേത്രം- PERUMPARAMB MAHADEVA TEMPLE MALAPPURAM

PERUMPARAMB MAHADEVA TEMPLE MALAPPURAM

0 322

മലപ്പുറം ജില്ലയിൽ എടപ്പാളിന് അടുത്താണീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് .മാണൂർ കായലിന്റെ കരയിലാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിനഭിമുഖമായി ഒരു വിഷ്ണുക്ഷേത്രവുമുണ്ട്

ക്ഷേത്രം

വളരെ പൊക്കമേറിയ ശ്രീകോവിലാണിവിടുത്തേത്. ശ്രീകോവിലിന്റെ കല്ലിൽ തീർത്ത അടിത്തറ പോലും ആറടിയോടം പൊക്കത്തിലാണ്. മറ്റു ശിവക്ഷേത്രങ്ങളിലേതുപോലെതന്നെ ഇവിടെയും ശിവലിംഗ പ്രതിഷ്ഠയാണ്. പടിഞ്ഞാറോട്ട് ദർശന മായാണ് ഇവിടെ ശിവപ്രതിഷ്ഠ. പടിഞ്ഞാറോട്ട് ദർശനം വരുന്ന ശിവപ്രതിഷ്ഠകൾക്ക് ഉഗ്രഭാവം കൂടുമെന്നാണ് സങ്കല്പം . പഞ്ചലോഹവിഗ്രഹവും പൂജയ്ക്കു വെക്കാറുണ്ട്.

ചുറ്റമ്പലം

പെരുമ്പറമ്പ് ശിവക്ഷേത്രത്തിലെ ക്ഷേത്ര ശ്രീകോവിലിന് മുന്നിലായി പ്രധാന ചുറ്റമ്പല വാതിൽ ക്ഷേത്രേശന്റെ ധ്യാനശ്ലോക വിധിപ്രകാരം പ്ലാവിൽ നിർമിച്ചതാണ്. അഞ്ചടിവീതിയും ഒമ്പതര അടി ഉയരവും രണ്ടിഞ്ച് കനവുമുള്ള വാതിലിൽ ചിന്താമണി, അഘോരൻ, അനാഹിതചക്രശി വൻ, ദക്ഷിണാമൂർത്തി , മൃത്യുഞ്ജയൻ, ത്വരിത രുദ്രൻ എന്നീ ശിവഭാവങ്ങൾ മനോഹര മായി കൊത്തിവെച്ചിരിക്കുന്നു. സൂത്രപ്പട്ടികയിൽ  ഗണപതി , ലക്ഷ്മി  എന്നിവരുടെ രൂപങ്ങളുമുണ്ട്.

ഉപദേവന്മാർ

  • ദക്ഷിണാമൂർത്തി
  • ഉണ്ണിഗണപതി
  • മഹാഗണപതി
  • അയ്യപ്പൻ

രാമായണമാസാചരണം

ശിവക്ഷേത്രത്തിൽ രാമായണ മാസാചരണ സമാപനത്തോടനുബ ന്ധിച്ച് ഗജപൂജയും ആനയൂട്ടും അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്തുക പതിവുണ്ട്.

നവരാത്രി

ശിവക്ഷേത്രത്തിൽ ബൊമ്മക്കൊലു ഒരുക്കൽ, ആയുധപൂജ, വിദ്യാരംഭം എന്നിവയാണ് പതിവ്.

ആർദ്രാദർശന മഹോത്സവം

മഹാദേവ ക്ഷേത്രത്തിലെ ആർദ്രാദർശന മഹോത്സവം എല്ലാവർഷവും നടത്താറുണ്ട്. അന്നേ ദിവസം  മഹാവിഷ്ണു ക്ഷേത്രത്തിൽനിന്നും എഴുന്നള്ളിപ്പ് ശിവക്ഷേത്രത്തിലേക്ക് പതിവുണ്ട്.

ക്ഷേത്രത്തിൽ എത്തിചേരാൻ

മലപ്പുറം ജില്ലയിൽ എടപ്പാൾ – പൊന്നം ബസ് റൂട്ടിലാണ് പാറാപറമ്പ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Address: Kailasapuri Building, Podiyattupara Melmuri 27, Malappuram, Kerala 676519