ശിക്ഷിക്കപ്പെട്ടാലുടൻ സഭാംഗത്വം റദ്ദ് ചെയ്യുന്നതിനെതിരെ സുപ്രിംകോടതിയിൽ ഹരജി

0 781

ന്യൂഡൽഹി: ശിക്ഷിക്കപ്പെട്ടാലുടൻ നിയമനിർമാണ സഭകളിലെ അംഗത്വം റദ്ദ് ചെയ്യുന്നതിനെതിരെ സുപ്രിംകോടതിയിൽ ഹരജി. അപകീർത്തിക്കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലോക്‌സഭയിൽനിന്ന് രാഹുൽഗാന്ധിയെ പുറത്താക്കിയത് ചൂണ്ടിക്കാട്ടിയാണ് ഹരജി. കോൺഗ്രസ് നേതാവ് അനിൽ ബോസാണ് ഹരജി സമർപ്പിച്ചത്.

സൂറത്ത് കോടതിയിലെ വിധി മണിക്കൂറുകൾക്കകം ലോക്‌സഭാ സെക്രട്ടറിയേറ്റിൽ എത്തിയത് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഗുജറാത്തി ഭാഷയിലെ വിധി മണിക്കൂറുകൾക്കകം തർജ്ജിമ ചെയ്ത് ഡൽഹിയിൽ എത്തിച്ചോയെന്നു അനിൽ ബോസിന്റെ ഹരജിയിൽ ചോദിച്ചു.