പെട്രോളിന്‍െറയും ഡീസലിന്‍െറയും എക്​സൈസ്​ തീരുവ കൂട്ടി കേന്ദ്രസര്‍ക്കാര്‍

0 576

പെട്രോളിന്‍െറയും ഡീസലിന്‍െറയും എക്​സൈസ്​ തീരുവ കൂട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പെട്രോളി​േന്‍റയും ഡീസലി​േന്‍റയും എക്​സൈസ്​ തീരുവ കൂട്ടി കേ​ന്ദ്രസര്‍ക്കാര്‍. പെട്രോളിന്‍െറ തീരുവ ലിറ്ററിന്​ 10 രൂപയും ഡീസലി​േന്‍റത്​ 13 രൂപയുമാണ്​ വര്‍ധിപ്പിച്ചത്​. എന്നാല്‍, ഇതുമൂലം ചില്ലറ വിപണിയില്‍ എണ്ണവില വര്‍ധിക്കില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

മെയ്​ ആറ്​ മുതല്‍ പുതിയ നിരക്ക്​ നിലവില്‍ വരും. അന്താരാഷ്​ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞത്​ മൂലമുണ്ടായ നഷ്​ടം നികത്തുന്നതിനാണ്​ തീരുവ കൂട്ടിയതെന്ന്​ കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കി. വികസന പദ്ധതികള്‍ക്ക്​ പണം കണ്ടെത്തുന്നത്​ പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്​സൈസ്​ തീരുവയില്‍ നിന്നാണെന്നും കേ​ന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
നേരത്തെ കോവിഡ്​ മൂലമുണ്ടാകുന്ന സാമ്ബത്തിക നഷ്​ടം മറികടക്കാന്‍ ഡല്‍ഹിയും ഇന്ധന നികുതി വര്‍ധിപ്പിച്ചിരുന്നു. ഈ തീരുമാനത്തെ ബി.ജെ.പി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്​തിരുന്നു.