ഇന്ധനവില വീണ്ടും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 31 പൈസയുടെയും ഡീസലിന് 26 പൈസയുടെയും കുറവാണ് ഇന്നലെയുണ്ടായത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 72.29 രൂപയും ഡീസല്‍ വില 66.61 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 73.71 രൂപയും ഡീസല്‍ വില 67.95 രൂപയുമാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തിവരികയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതാണ് ഇന്ധനവില കുറയാന്‍ കാരണം.