പെ​ട്രോള്‍, ഡീസലിന്​ എട്ടു രൂപ കൂടി നികുതി ചുമത്താന്‍ സര്‍ക്കാറിന്​ അധികാരം

പെ​ട്രോള്‍, ഡീസലിന്​ എട്ടു രൂപ കൂടി നികുതി ചുമത്താന്‍ സര്‍ക്കാറിന്​ അധികാരം

0 368

പെ​ട്രോള്‍, ഡീസലിന്​ എട്ടു രൂപ കൂടി നികുതി ചുമത്താന്‍ സര്‍ക്കാറിന്​ അധികാരം

ന്യൂ​ഡ​ല്‍​ഹി: പെ​ട്രോ​ളി​​നും ഡീ​സ​ലി​നും ലി​റ്റ​റി​ന്മേ​ല്‍ എ​ട്ടു രൂ​പ കൂ​ടി എ​ക്​​സൈ​സ്​ തീ​രു​വ ചു​മ​ത്താ​ന്‍ അ​ധി​കാ​രം ന​ല്‍​കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി പാ​സാ​ക്കി മോ​ദി​സ​ര്‍​ക്കാ​ര്‍. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ച​ര്‍​ച്ച​കൂ​ടാ​തെ പാ​ര്‍​ല​മ​െന്‍റ്​ തി​ര​ക്കി​ട്ടു പാ​സാ​ക്കി​യ ധ​ന​ബി​ല്ലി​ലെ ഒ​രു ഭേ​ദ​ഗ​തി ഇ​താ​ണ്.

ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല ഇ​ടി​ഞ്ഞ​തി​​െന്‍റ പ്ര​യോ​ജ​നം ഉ​പ​യോ​ക്​​താ​ക്ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന​തി​നു​പ​ക​രം പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന്മേ​ല്‍ മൂ​ന്നു​രൂ​പ വീ​തം എ​ക്​​സൈ​സ്​ തീ​രു​വ കൂ​ട്ടി​യ​ത്​ ഇ​ക്ക​ഴി​ഞ്ഞ 14നാ​ണ്. ഇ​തു​വ​ഴി സ​മാ​ഹ​രി​ക്കു​ന്ന​ത്​ 59,000 കോ​ടി രൂ​പ.

 

നി​യ​മ​ഭേ​ദ​ഗ​തി വ​ഴി ഉ​ട​ന​ടി നി​കു​തി കൂ​ടു​ക​യി​ല്ല. എ​ക്​​സൈ​സ്​ തീ​രു​വ ഏ​തു സ​മ​യ​ത്തും ഉ​യ​ര്‍​ത്താ​നു​ള്ള നി​യ​മ​പ​ര​മാ​യ ത​ട​സ്സം നീ​ക്കു​ക​യാ​ണ്​ സ​ര്‍​ക്കാ​ര്‍ ചെ​യ്​​ത​ത്. ഇ​നി​യും എ​ണ്ണ വി​ല​യി​ടി​ഞ്ഞാ​ല്‍ അ​ത്​ ഉ​പ​യോ​ക്​​താ​ക്ക​ള്‍​ക്ക്​ ന​ല്‍​കാ​തെ നി​കു​തി കൂ​ട്ടി​ക്കൊ​ണ്ട്​ സ​ര്‍​ക്കാ​റി​​െന്‍റ വ​രു​മാ​നം കൂ​ട്ടാം.

നി​ല​വി​ലെ നി​യ​മ പ്ര​കാ​രം പെ​ട്രോ​ളി​ന്​ ലി​റ്റ​റി​ന്മേ​ല്‍ 10 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ എ​ക്​​സൈ​സ്​ ഡ്യൂ​ട്ടി ചു​മ​ത്താ​നാ​വി​ല്ല. ഡീ​സ​ലി​​ന്​ നാ​ലു രൂ​പ​യാ​ണ്​ പ​ര​മാ​വ​ധി എ​ക്​​സൈ​സ്​ ഡ്യൂ​ട്ടി. അ​ടു​ത്തി​ടെ മൂ​ന്നു രൂ​പ വ​ര്‍​ധി​പ്പി​ച്ച​തു​വ​ഴി ഈ ​പ​രി​ധി​യി​ലെ​ത്തി. ഇ​പ്പോ​ള്‍ പെ​ട്രോ​ളി​ന്​ 10ഉം ​ഡീ​സ​ലി​ന്​ നാ​ലും രൂ​പ എ​ക്​​സൈ​സ്​ ഡ്യൂ​ട്ടി സ​ര്‍​ക്കാ​ര്‍ ഈ​ടാ​ക്കു​ന്നു​ണ്ട്.

എ​ട്ടാം​ ഷെ​ഡ്യൂ​ളി​ല്‍ മാ​റ്റം​വ​രു​ത്തു​ന്ന ധ​ന​ബി​ല്ലി​ലെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്‌​ പെ​ട്രോ​ളി​ന്​ 18 രൂ​പ വ​രെ എ​ക്​​സൈ​സ്​ തീ​രു​വ ഈ​ടാ​ക്കാം. ഡീ​സ​ലി​ന്​ ഈ​ടാ​ക്കാ​വു​ന്ന​ത്​ 12 രൂ​പ വ​രെ. വി​ല​യി​ടി​വി​​െന്‍റ ആ​ശ്വാ​സം ഉ​പ​യോ​ക്​​താ​ക്ക​ള്‍​ക്കു ന​ല്‍​കു​ന്ന​തി​നേ​ക്കാ​ള്‍ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്​ അ​ധി​ക വ​രു​മാ​ന​ത്തി​ലാ​ണെ​ന്ന്​ ഇ​ത്​ വ്യ​ക്​​ത​മാ​ക്കു​ന്നു. ഇ​തി​ന​കം ത​ന്നെ ലോ​ക​ത്ത്​ ഇ​ന്ധ​ന നി​കു​തി ഈ​ടാ​ക്കു​ന്ന​തി​ല്‍ മു​ന്നി​ലാ​ണ്​ ഇ​ന്ത്യ.