പെട്രോള്‍, ഡീസല്‍ ഇന്ത്യയില്‍ എത്തുന്നത് 20ല്‍ താഴെ രൂപയ്ക്ക്; വിപണിയില്‍ വില നാലിരട്ടി
പെട്രോള്‍, ഡീസല്‍ ഇന്ത്യയില്‍ എത്തുന്നത് 20ല്‍ താഴെ രൂപയ്ക്ക്; വിപണിയില്‍ വില നാലിരട്ടി
പെട്രോള്‍, ഡീസല്‍ ഇന്ത്യയില്‍ എത്തുന്നത് 20ല്‍ താഴെ രൂപയ്ക്ക്; വിപണിയില്‍ വില നാലിരട്ടി
ന്യൂഡല്‍ഹി: ക്രൂഡ് ഓയിലിനു വില കുറയുമ്ബോള്‍ നികുതി കൂട്ടുക, വില കൂടുമ്ബോള്‍ നികുതി കുറയ്ക്കാതിരിക്കുക- ഇന്ധന വിലയുടെ കാര്യത്തില്‍ കേന്ദ്രം ആവര്‍ത്തിക്കുന്നതു പതിവുതന്ത്രം. ക്രൂഡ് ഓയിലിന്റെ നിലവിലെ വിലയനുസരിച്ച് ലീറ്ററിന് 16.28 രൂപയ്ക്കു ലഭിക്കുന്ന പെട്രോളും ഡീസലുമാണ് നാലു മടങ്ങ് വിലയ്ക്ക് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. എണ്ണക്കമ്ബനികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സാധാരണക്കാരന്റെ കീശയില്‍ കയ്യിട്ടു കൊള്ളലാഭം കൊയ്യുന്നു.
ശുദ്ധീകരണ ചെലവ്, ഇന്ത്യയിലേക്കുള്ള പ്രവേശന നികുതി, ചരക്കുഗതാഗത ചെലവ്, ഇറക്കുമതിയില്‍ എണ്ണ ഉല്‍പാദക കമ്ബനികള്‍ക്കു നല്‍കേണ്ടി വരുന്ന വ്യത്യാസം എന്നിവയ്ക്കായി ഒരു ലീറ്റര്‍ പെട്രോളിന് 12.2 രൂപയും ഡീസലിന് 15.8 രൂപയുമാണ് ചെലവ്. ഇതു കൂടി ചേരുന്ന തുകയ്ക്കു മുകളിലാണ് കേന്ദ്രം എക്‌സൈസ് തീരുവ ചുമത്തുക. 3 രൂപ വീതം വര്‍ധിച്ചതോടെ എക്‌സൈസ് തീരുവയും റോഡ് നികുതിയും ചേര്‍ത്ത് പെട്രോളിന് 22.98 രൂപയും ഡീസലിന് 18.83 രൂപയുമായി കൂടി.
പമ്ബ് ഉടമകള്‍ക്കുള്ള കമ്മിഷന്‍ ഇനത്തില്‍ പെട്രോളിനു 3.55 രൂപയും ഡീസലിന് 2.49 രൂപയും നല്‍കണം. ഇതടക്കം പെട്രോള്‍ 55.01 രൂപയ്ക്കും ഡീസല്‍ 53.4 രൂപയ്ക്കുമാണ് സംസ്ഥാനങ്ങള്‍ക്കു നല്‍കുക.
സംസ്ഥാനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ മൂല്യവര്‍ധിത നികുതി (വാറ്റ്) കൂടി ചേരുന്നതോടെ വില സാധാരണക്കാരന്റെ ബാധ്യതയാകും.
വാറ്റ് നിരക്കിലെ വ്യത്യാസമാണ് സംസ്ഥാനം തോറും ഇന്ധനവിലയിലെ മാറ്റത്തിനു കാരണം. 16 – 39 % ആണു വിവിധ സംസ്ഥാനങ്ങളിലെ ‘വാറ്റ്’. കേരളത്തിലെ നിരക്കനുസരിച്ചു പെട്രോളിന് 16.503 രൂപയും ഡീസലിന് 12.28 രൂപയും സംസ്ഥാന ഖജനാവിലെത്തും