രാജ്യത്ത് പെട്രോൾ , ഡീസൽ വിലയിൽ വർധനവ് ; വില കൂടിയത് 80 ദിവസങ്ങൾക്കു ശേഷം

0 536

രാജ്യത്ത് പെട്രോൾ , ഡീസൽ വിലയിൽ വർധനവ് ; വില കൂടിയത് 80 ദിവസങ്ങൾക്കു ശേഷം

ന്യൂഡൽഹി : ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിനു പിന്നാലെ പെട്രോൾ, ഡീസൽ വിലയിൽ വർധന. 60 പൈസ വീതമാണ് പെട്രോളിന്റെയും ‍ഡീസലിന്റെയും റീട്ടെയിൽ വിലയിൽ കൂടിയത്. തുടർച്ചയായ 80 ദിവസങ്ങൾക്കു ശേഷമാണ് ഇന്ധനത്തിന്റെ വില കമ്പനികൾ വർധിപ്പിക്കുന്നത്. മാർച്ച് 16നാണ് അവസാനമായി വില പരിഷ്കരിച്ചത്.
കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താൽക്കാലികമായി നിർത്തിവച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ സെസ് അല്ലെങ്കിൽ വാറ്റ് വർധിച്ചപ്പോൾ മാത്രമാണ് വിലയിൽ വ്യത്യാസം വന്നത്. കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 10 രൂപയും ഡീസലിന്റേത് 13 രൂപയും വർധിപ്പിച്ചിരുന്നു. എന്നാൽ ഇതു റീട്ടെയിൽ വിലയിൽ പ്രതിഫലിച്ചിരുന്നില്ല.