ജില്ലയിലെ പെട്രോൾ പമ്പ്‌ – പാചക വാതക തൊഴിലാളികൾ ചൊവ്വാഴ്‌ച മുതൽ അനിശ്ചിതകാലത്തേക്ക്‌ പണിമുടക്കിലേക്ക്

0 196

 


വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജില്ലയിലെ പെട്രോൾ പമ്പ്‌ – പാചക വാതക തൊഴിലാളികൾ ചൊവ്വാഴ്‌ചമുതൽ അനിശ്ചിതകാലത്തേക്ക്‌ പണിമുടക്കുന്നു. പ്രതിമാസ മിനിമം കൂലി 18,000 രൂപയായി നിശ്ചയിക്കുക, മുഴുവൻ തൊഴിലാളികൾക്കും ഇഎസ്‌ഐ, പിഎഫ്‌, ക്ഷേമനിധി തുടങ്ങിയവ ബാധകമാക്കി കർശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്‌ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയാണ്‌ സമരം പ്രഖ്യാപിച്ചിട്ടുള്ളത്‌.