വാഹനങ്ങളില്‍ പെട്രോള്‍-ഡീസല്‍ അടിയ്ക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക : ചൂട് വര്‍ധിയ്ക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ധനം ഫുള്‍ടാങ്ക് നിറച്ചാല്‍ ..

0 394

വാഹനങ്ങളില്‍ പെട്രോള്‍-ഡീസല്‍ അടിയ്ക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക : ചൂട് വര്‍ധിയ്ക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ധനം ഫുള്‍ടാങ്ക് നിറച്ചാല്‍ ..

വാഹനങ്ങളില്‍ പെട്രോള്‍-ഡീസല്‍ അടിയ്ക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക, ചൂട് വര്‍ധിയ്ക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ധനം ഫുള്‍ടാങ്ക് നിറച്ചാല്‍ ഉണ്ടാകുന്ന സംഭവങ്ങളെ കുറിച്ച്‌ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ വ്യാപകമാകുന്നു. ചൂടു കൂടുന്ന അവസ്ഥയില്‍ വാഹനങ്ങളില്‍ ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കരുതെന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും നമ്മുക്കും അത് ബാധകമാണെന്നുമാണ് തട്ടിവിടുന്നത്.

ശരിക്കും ചൂടുകാലത്ത് ഫുള്‍ടാങ്ക് ഇന്ധനം നിറച്ചാല്‍ എന്താണ് കുഴപ്പം? അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നതുകൊണ്ട് ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കുന്നതു വാഹനം തീപിടിക്കുന്നതിന് കാരണമാകുമെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്? ചൂടത്ത് ഇന്ധനം ഫുള്‍ടാങ്ക് നിറച്ചാല്‍ എന്താണ് കുഴപ്പം.

ഫുള്‍ടാങ്ക് പെട്രോള്‍ നിറയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കാനില്ല. മറിച്ച്‌ പകുതി ഇന്ധമുള്ളതിനെക്കാള്‍ സുരക്ഷിതമാണ് താനും. വാഹന നിര്‍മാതാക്കള്‍ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത്. സുരക്ഷിതമല്ലത്ത വാഹനങ്ങള്‍ അവര്‍ പുറത്തിറക്കില്ല. വാഹനത്തില്‍ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കമ്ബനി നിര്‍ദ്ദേശിച്ചിരിക്കുന്ന പരമാവധി അളവില്‍ ഇന്ധനം ടാങ്കില്‍ നിറയ്ക്കുന്നത് പൂര്‍ണ്ണമായും സുരക്ഷിതമാണ്. അതിന് ചൂടുകാലമെന്നോ തണുപ്പു കാലമെന്നോ വ്യത്യാസമില്ല.