വെള്ള സാരിയുടുത്ത്​ പൊട്ടുതൊട്ട്​ തലൈവിയായി കങ്കണ; ജയലളിതക്ക് പിറന്നാള്‍ സമ്മാനം

0 150

 

തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ”തലൈവി” സിനിമയുടെ പുതിയ പോസ്​റ്റര്‍ പുറത്തിറക്കി. ജയലളിതയുടെ 72ാം പിറന്നാളിനോട്​ അനുബന്ധിച്ചാണ്​ തിങ്കളാഴ്​ച പോസ്​റ്റര്‍ പുറത്തിറക്കിയത്. എ.എല്‍. വിജയ്​ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ്​ ജയലളിതയായി എത്തുന്നത്​.

വെള്ള സാരിയുടുത്ത്​ നെറ്റിയില്‍ ചുമന്ന വലിയ പൊട്ടുതൊട്ട്​ ചിരിക്കുന്ന മുഖവുമായി നില്‍ക്കുന്ന ജയ​ലളിതയുടെ ചിത്രത്തിന്​ സാമ്യമുള്ളതാണ്​ േപാസ്​റ്റര്‍​. കൂടാതെ മറ്റൊരു പോസ്​റ്റില്‍ ജയലളിതയുടെ ഒറിജിനല്‍ ചിത്രവും പങ്കുവെച്ചിട്ടുണ്ട്​. ചിത്രത്തിന്‍െറ അണിയറ പ്രവര്‍ത്തകരാണ്​ സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്​റ്റര്‍ പങ്കുവെച്ചത്​.

ജയലളിതയുടെ ജീവിതത്തിലെ അധികം ആരും അറിയാത്ത കാര്യങ്ങളിലേക്ക്​ ചിത്രം വെളിച്ചം വീശാന്‍ ശ്രമിക്കുന്നുവെന്നും പോസ്​റ്ററിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു​.

​’തലൈവി’ ജയലളിതയുടെ സിനിമ- രാഷ്​ട്രീയ ജീവിതം ചൂണ്ടിക്കാണിക്കുന്നതാണെന്ന്​ നേര​ത്തേ പുറത്തിറക്കിയ ​ചിത്രത്തിന്‍െറ ടീസറില്‍നിന്നും വ്യക്തമായിരുന്നു. ജയലളിതയുടെ പഴയകാല സിനിമയിലെ ഒരു നൃത്തരംഗവും രാഷ്​ട്രീയക്കാരിയായ ശേഷമുള്ള അവരുടെ രൂപമാറ്റവുമായിരുന്നു ടീസറില്‍.

ചിത്രം തമിഴിയിലും ഹിന്ദിയിലും ഒരേസമയം പുറത്തിറങ്ങുമെന്നാണ്​ വിവരം