പിറവം വലിയപള്ളി- PIRAVOM VALIYAPALLI

PIRAVOM VALIYAPALLI ERNAKULAM

0 344

പിറവം പ്രദേശത്തെ പ്രമുഖ ക്രൈസ്തവ ദേവാലയമാണ് പിറവം വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി പള്ളി. ‘രാജാക്കന്മാരുടെ പള്ളി’ എന്നും ഈ ദേവാലയം അറിയപ്പെടാ റുണ്ട് മർത്തമറിയം പള്ളി, പിറവം പുത്തൻകൂർ പള്ളി എന്നിങ്ങനെയും നാമാന്തരങ്ങൾ ഉണ്ട്.

കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണിതെന്നു കരുതപ്പെടുന്നു. യെരുശലേമിലെ ബേത്‌ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കണ്ടു മടങ്ങിയ രാജാക്കന്മാർ പിറവത്ത് എത്തിച്ചേരുകയും അവിടെ ഭാരതീയമായ രീതിയിൽ ഒരു ആലയമുണ്ടാക്കി ആരാധന നടത്തിയെന്നും ആ ദേവാലയമാണ് പിന്നീട് പിറവം പള്ളിയായതെന്നുമാണ് ഐതിഹ്യം. മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ ആയിരുന്ന പള്ളി പിൽക്കാലത്ത് കന്യക മറിയത്തിന്റെ നാമധേയത്തിലാക്കിയെങ്കിലും തുടർന്നും ‘രാജാക്കന്മാരുടെ പള്ളി’ എന്ന വിശേഷണം നിലനിന്നു.

പെരുന്നാളുകൾ

  1. ദനഹ പെരുന്നാൾ – ഈ ദൈവാലയത്തിലെ ഏറ്റവും പ്രധാന പെരുന്നാളാണ് ദനഹ പെരുന്നാൾ. ജനുവരി 6-നാണ് പ്രധാന പെരുന്നാളെങ്കിലും ജനുവരി 1 മുതൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കുട, കൊടി, കുരിശ് എന്നിവയുടെ അകമ്പടിയോടെ പേപ്പതി ചാപ്പലിൽ നിന്ന് പിറവം പള്ളി വരെ പ്രദക്ഷിണം ഉണ്ടാകും.
  2. ഈസ്റ്റർ – ഈസ്റ്റർ ദിനത്തിൽ പിറവം പള്ളിയിലെ പൈതൽ നേർച്ച (12 കുട്ടികൾക്ക് സദ്യ കൊടുക്കും) വളരെ പ്രസിദ്ധമാണ്.
  3. കല്ലിട്ട തിരുന്നാൾ – ഒക്ടോബർ 8 (കന്നി മാസം 23) നാണ് ഈ ദൈവാലയം കല്ലിട്ടതിനെ അനുസ്മരിച്ച് പെരുന്നാൾ ആഘോഷിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം കെ എം എച്ച് എസ് എസ്, പിറവം

Address: old Market Road, Piravom, Kerala 686664

Phone: 0485 224 2260

Founded: 6th century
Diocese: Kandanad