ഡല്‍ഹിയില്‍ പിസ ഡെലിവറി ഏജന്റിന് കൊവിഡ്; 72 കുടുംബങ്ങള്‍ നിരീക്ഷണത്തില്‍
ഡല്‍ഹിയില്‍ പിസ ഡെലിവറി ഏജന്റിന് കൊവിഡ്. ഇതേ തുടര്‍ന്ന് 72 കുടുംബങ്ങളെ നിരീക്ഷണത്തിലാക്കി.
19കാരനായ ഏജന്റ് ഏപ്രില്‍ 12 വരെ പിസ വിതരണം നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. 15 ദിവസത്തിനിടെ ഇയാള്‍ തെക്കന്‍ ഡല്‍ഹിയിലെ ഹോസ്ഖാസ്, മാളവ്യ നഗര്‍, സാവിത്രി നഗര്‍ തുടങ്ങി 72 വീടുകളിലാണ് പിസ എത്തിച്ചത്. ആര്.എം.എല്‍ ആശുപത്രയിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇയാളുമായി സമ്ബര്മുണ്ടായിരുന്ന 20 ഡെലിവറി ഏജന്റുകളേയും ക്വാറന്റൈന് ചെയ്തിരിക്കുകയാണ്.
ഇയാള്‍ എവിടേയും യാത്ര പോയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പിസ വിതരണം നടത്തുന്നതിനിടെ ഏതെങ്കിലും കുടുംബത്തില്‍ നിന്നാവാം ഇയാള്‍ രോഗബാധിതനായതെന്നാണ് നിഗമനം.
30 മരണമുള്പെടെ ഡല്‍ഹിയില്‍ 1,578 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.