ടിപി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തൻ അന്തരിച്ചു.

0 1,656

ടിപി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തൻ അന്തരിച്ചു.

സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗവും ടി പി വധക്കേസിലെ പതിമൂന്നാം പ്രതിയുമായ പി കെ കുഞ്ഞനന്തൻ അന്തരിച്ചു.70 വയസ്സുകാരനായ ഇദ്ദേഹം  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആന്തരാവയവങ്ങളിലെ അണുബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. നാളെ രാവിലെ എട്ടു മണി മുതൽ 9 മണി വരെ പാനൂർ ഏരിയാകമ്മിറ്റി ഓഫീസിൽ  മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. 12 മണിക്ക് വീട്ടുവളപ്പിൽ ആണ് ശവസംസ്കാരം.

ടി പി കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട കുഞ്ഞനന്തന് ഇക്കഴിഞ്ഞ മാർച്ചിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായായിരുന്നു ജീവപര്യന്തം തടവ് ശിക്ഷ മൂന്ന് മാസം മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് വിദഗ്ധ ചികിൽസ ആവശ്യമുണ്ടെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.

2014 ജനുവരിയിലാണ് ടിപി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസിൽ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.