പരിയാരം പഞ്ചായത്തില്‍  ജൂണ്‍ 30 വരെ ആരാധനലായങ്ങള്‍ തുറക്കില്ല

0 177

പരിയാരം പഞ്ചായത്തില്‍ ജൂണ്‍ 30 വരെ ആരാധനലായങ്ങള്‍ തുറക്കില്ല

കോവിഡ് 19  വ്യാപനം തടയുന്നതിന്റെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തിലെ ആരാധനാലയങ്ങളുടെ നിലവില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സ്ഥിതി ജൂണ്‍ 30 വരെ തുടരാന്‍ തീരുമാനിച്ചു. പരിയാരം ഗ്രാമ പഞ്ചായത്തില്‍ പ്രസിഡണ്ട്  എ രാജേഷ് വിളിച്ച് ചേര്‍ത്ത ആരാധനാലയ പ്രതിനിധികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
ഫാ. ജോ മാത്യു എസ് ജെ, കെ ബി സൈമണ്‍,  അബൂബക്കര്‍ വായാട്, പി മുഹമ്മദ് അലി മൗലവി, കെ വി കൃഷ്ണന്‍ തലോറ, മുഹമ്മദ് അസ്അദ് സഖാഫി,  ജബ്ബാര്‍ ഒ മാവിച്ചേരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം മധുസൂദനന്‍, പഞ്ചായത്ത് സെക്രട്ടറി വി പി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.