അംഗൻവാടികളിൽ മുരിങ്ങ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

0 319

അംഗൻവാടികളിൽ മുരിങ്ങ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

അംഗൻവാടികളിൽ മുരിങ്ങ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. കേളകം പഞ്ചായത്തിലെ 25 അംഗ നവാടികളിൽ സൗജന്യമായി നൽകിയത് പരിസ്ഥിതി പ്രവർത്തകനും തദ്ദേശീയ പാരമ്പര്യ ചികിൽസാ വിഭാഗം ജില്ലാ സിക്രട്ടറിയുമായ എൻ.ഇ.പവിത്രൻ ഗുരുക്കൾ ആണ്. മഞ്ഞളാംപുറം അംഗൻവാടിയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ ഉൽഘാടനം നടത്തി.ചടങ്ങിൽ പവിത്രൻ ഗുരുക്കൾ മുഖ്യ അതിഥിയായി.വി.കെ.സുനജ ടീച്ചർ അദ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജേക്കബ് ഷെമോൻ സംസാരിച്ചു.മുരിങ്ങ തൈകൾ സ്വന്തമായി ഉൽപാദിപ്പിച്ച്, കൃഷിഭവൻ മുഖേനയാണ് സൗജന്യമായി നൽകി പവിത്രൻ ഗുരുക്കൾ പരിസ്ഥിതി ദിനത്തിൽ മാതൃകയായത്.