പ്ലാസ്റ്റിക് മുക്ത ആശുപത്രി; കൽപ്പറ്റ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചു

0 851

കൈനാട്ടി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചു. കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായാണ് നടപടി. നഗരസഭയും ശുചിത്വ മിഷനും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആശുപത്രിയിലേക്ക് പ്ലാസ്റ്റിക് കവർ ഉൾപ്പെടെയുള്ളവ ഇനിമുതൽ കൊണ്ടുവരാൻ അനുവദിക്കില്ല. പ്ലാസ്റ്റിക് മുക്ത ആശുപത്രി പ്രഖ്യാപനം നഗരസഭാ ചെയർമാൻ കെ.എം തൊടി മുജീബ് നിർവഹിച്ചു