തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തു

0 348

തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തു

ജില്ലയിലെ ഇരുപത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. 130 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഹരിത കര്‍മ്മ സേന ശേഖരിച്ചത്. കോവിഡിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ തദ്ദേശസ്ഥാപനങ്ങളുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളില്‍ നീക്കം ചെയ്യാനാകാതെ സൂക്ഷിച്ചിരുന്ന മാലിന്യങ്ങളാണിത്. തരംതിരിച്ചതും അല്ലാത്തതുമായ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിത കേരളം മിഷന്റെയും ക്ലീന്‍ കേരള കമ്പനിയുടെയും നേതൃത്വത്തില്‍ ഇവ നീക്കം ചെയ്തത്.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഹരിത കര്‍മ്മസേന വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങളാണ് പഞ്ചായത്തുകളുടെ ശേഖരണ കേന്ദ്രങ്ങളില്‍ കുമിഞ്ഞ് കൂടിയത്. ഏറണാകുളത്തെ കെ ഇ ഐ എല്‍ (കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്), വിവിധ സ്‌ക്രാപ്പ് ഡീലര്‍മാര്‍ എന്നിവര്‍ക്കാണ് ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൈമാറിയത്.