പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം:ലാഭ വിഹിതം പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കൈമാറി

0 166

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം:ലാഭ വിഹിതം പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കൈമാറി

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിലൂടെ ലഭിച്ച ഒരു വര്‍ഷത്തെ ലാഭവിഹിതം ക്ലീന്‍ കേരള കമ്പനി പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കൈമാറി. ഹരിത കേരള മിഷന്‍ സി ഇ ഒ ടി എന്‍ സീമ  ഉദ്ഘാടനം ഓണ്‍ലൈനായി തുക കൈമാറി. 2018-19 കാലയളവിലെ ലാഭ വിഹിതമായ 1,75,664.65 രൂപയാണ് കൈമാറിയത്. ആകെ ലാഭവിഹിതമായ 3,50000 രൂപയില്‍ നിന്നും ക്ലീന്‍ കേരള കമ്പനിയുടെ ലാഭവിഹിതം കിഴിച്ചാണ് ബ്ലോക്ക് പഞ്ചായത്തിന് തുക കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കതിരൂര്‍, ചൊക്ലി, പന്ന്യന്നൂര്‍, മൊകേരി എന്നീ പഞ്ചായത്തുകളിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ ശേഖരിച്ച മാലിന്യങ്ങളാണ് മൊകേരി ഗ്രാമപഞ്ചായത്തിലെ വള്ള്യായി നവോദയക്കുന്നില്‍ പ്രവര്‍ത്തിച്ചു വരുന്ന ആര്‍ ആര്‍ എഫ് (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി) കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അനൂപ്, സ്ഥിരം സമിതി അംഗം കെ സുഗീഷ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി വിമല, എ ശൈലജ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി വി സുഭാഷ്, ക്ലീന്‍  കേരള എം ഡി പി കേശവന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.