കിണറിന്റെ കരയില്‍ കളിക്കുന്നതിനിടെ പാവ കൈവിട്ടു പോയി; ചാടി പിടിക്കാന്‍ ശ്രമിച്ച 14കാരന്‍ കിണറ്റില്‍ വീണു മരിച്ചു; സംഭവം കോട്ടയത്ത്‌

0 794

 

കോട്ടയം : കിണറിന്റെ കരയില്‍ കളിക്കുന്നതിനിടെ കൈവിട്ടു പോയ പാവയെ പിടിക്കാന്‍ ശ്രമിച്ച 14 വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. ഒറവയ്ക്കല്‍ നെടുംപുഞ്ചയില്‍ വിജയകുമാറിന്റെ മകന്‍ വിജിത്ത് (14) ആണ് മരിച്ചത്. സഹോദരി ആതിരയ്ക്കൊപ്പം തുണി അലക്കുന്നതിനാണ് വീടിന് അല്‍പം മാറിയുള്ള കിണറിന്റെ കരയില്‍ എത്തിയത്.

 

കളിക്കുന്നതിനിടെ കയ്യിലിരുന്ന പാവ വഴുതി കിണറ്റില്‍ പോകുകയായിരുന്നു. വിജിത്ത് വീണതു കണ്ട് സഹോദരി ഓടി നാട്ടുകാരെ വിവരം അറിയിച്ചു. ഏറെ വെള്ളമുള്ള കിണര്‍ ആയിരുന്നു.

 

നാട്ടുകാര്‍ ഉടന്‍ വിജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. രജനിയാണ് മാതാവ്. മണര്‍കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.