പി എം കിസാൻ പദ്ധതി: ഭൂമിയുടെ വിവരങ്ങൾ 30നകം ചേർക്കണം

0 143
പി എം കിസാൻ പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ ഭൂമി സംബന്ധമായ വിവരങ്ങൾ ഉൾപ്പെടുത്തി ഡേറ്റാബേസ് കേന്ദ്ര സർക്കാർ വിപുലീകരിക്കുന്നു.  ഇതിനായി പി എം കിസാൻ ഗുണഭോക്താക്കൾ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കണം. റവന്യൂ വകുപ്പിന്റെ റവന്യൂ ലാന്റ് ഇൻഫർമേഷൻ സിസ്റ്റം (ReLIS) പോർട്ടലിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലുള്ള കർഷകർ സെപ്റ്റംബർ 30നകം കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ (www.aims.kerala.gov.in) ഭൂമിയുടെ വിവരങ്ങൾ അടിയന്തരമായി ചേർക്കണം.  ഇതുവരെ 20,26,821 ഗുണഭോക്താക്കൾ ഭൂമി വിവരങ്ങൾ എയിംസ് പോർട്ടൽ മുഖേന സമർപ്പിച്ചിട്ടുണ്ട്.
റവന്യൂ വകുപ്പിന്റെ റവന്യൂ ലാന്റ് ഇൻഫർമേഷൻ സിസ്റ്റം  പോർട്ടലിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്ത കർഷകർ അത് ഉൾപ്പെടുത്തുന്നതിന് വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം. വ്യക്തമായ കാരണങ്ങളാൽ ഇതിനു സാധിക്കാത്ത കർഷകർക്ക് വിവരങ്ങൾ സമർപ്പിക്കുന്നതിന് സംവിധാനം പ്രത്യേകമായി ഒരുക്കും.
പി എം കിസാനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ കെ വൈ സി നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ സെപറ്റംബർ 30നകം നേരിട്ട് പി എം കിസാൻ പോർട്ടൽ വഴിയോ അക്ഷയ, ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ ഇ-കെവൈസി പൂർത്തിയാക്കണം. സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കൽ, ഇ-കെവൈസി എന്നീ നടപടിക്രമം പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ തുടർന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ടോൾഫ്രീ നമ്പർ: 1800 425 1661, 0471 2964022, 2304022.

Get real time updates directly on you device, subscribe now.