പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്‌: ഒളിവിലായിരുന്ന പ്രതി പിടിയില്‍

0 398

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്‌: ഒളിവിലായിരുന്ന പ്രതി പിടിയില്‍

കൂത്തുപറമ്ബ് : നാലുമാസമായി ഒളിവില്‍ കഴിയുകയായിരുന്ന, പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. മൂര്യാട് സ്വദേശി പ്രമില്‍ലാലി(26)നെയാണ് കൂത്തുപറമ്ബ് സി.ഐ. എം.പി.ആസാദും സംഘവും പിടികൂടിയത്. പ്രമില്‍ലാല്‍ ബൈക്കില്‍ വീട്ടിലേക്ക് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി എറണാകുളം, ബെംഗളുരു, തമിഴ്നാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. എ.എസ്.ഐ. അനില്‍കുമാര്‍, സീനിയര്‍ ഓഫീസര്‍ പ്രദീപന്‍, പോലീസുകാരായ രാജേഷ് കോട്ടം, എ.എം.ഷിജോയ് എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്ബ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.