കൊന്നക്കാട് ടൗണിൽ പോലീസ് എയിഡ് പോസ്റ്റും സിസിടിവിയും സ്ഥാപിക്കണം; ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നൽകി വ്യാപാരികൾ

0 326

കൊന്നക്കാട്: അനുദിനം വളരുന്ന കൊന്നക്കാട് ടൗണിൽ അടിയന്തരമായി പോലീസ് എയിഡ് പോസ്റ്റും സിസിടിവിയും സ്ഥാപിക്കണമെന്നാശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് രംഗത്ത്. ജില്ലാ പോലീസ് മേധാവി സംഘടിപ്പിച്ച ഓപ്പറേഷൻ സമാദാനം പരിപാടിയിലാണ് വ്യാപാരികൾ ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയത്.

കൊന്നക്കാട് ബസ് സ്റ്റാൻഡിൽ പൊതു ജനങ്ങൾക്ക് വേണ്ടി സ്ഥാപിച്ച ടോയ്ലറ്റ് സാമൂഹിക ദ്രോഹികൾ നശിപ്പിച്ചിരുന്നു. വനാതിർത്തിയോട് ചേർന്നുള്ള പ്രാദേശമായതിനാൽ നക്സൽ ഭീക്ഷണിയുo നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാസം നിരോധിത ലഹരിയുമായി യുവാക്കൾ അറസ്റ്റിലായതും ലഹരി മാഫിയയുടെ സാന്നിധ്യം വ്യക്തമാക്കുന്നതാണ്. 50-ഇൽ ഏറെ ബസുകൾ സർവീസ് നടത്തുന്ന കൊന്നക്കാട് ഒട്ടേറെ വാണിജ്യ സ്ഥാപനങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ്‌ എ ടി ബേബിയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചത്.

Get real time updates directly on you device, subscribe now.