പൊലീസ് ഉദ്യേഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവം ; ആലപ്പുഴയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

0 724

പൊലീസ് ഉദ്യേഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവം ; ആലപ്പുഴയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

 

ചാരുംമൂട് : പൊലീസ് ഉദ്യേഗസ്ഥരെ കൈയേറ്റം ചെയ്യുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി . ആദിക്കാട്ടുകുളങ്ങര ആഷിക് മന്‍സിലില്‍ ആഷിക് (30) ആദിക്കാട്ടുകുളങ്ങര ദാറുല്‍ സലാം വീട്ടില്‍ മുഹമ്മദ് സുല്‍ഫി (45)എന്നിവരെയാണ് നൂറനാട് പൊലീസ് പിടികൂടിയത് . കൈയേറ്റത്തിനിരയായ എ.എസ്.ഐ സുനില്‍കുമാര്‍, സി.പി.ഒ രാഹുല്‍ എന്നിവരെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ​.

 

ഞായറാഴ്​ചയായിരുന്നു സംഭവം . ഹൈവേ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് ഇവര്‍ കയ്യേറ്റം ചെയ്തത് . സുല്‍ഫിയുടെ മകനും മറ്റൊരാളും സ്കൂട്ടറില്‍ വരുമ്ബോള്‍ പൊലീസ്​ സംഘം തടഞ്ഞ്​ വാഹനം കസ്​റ്റഡിയിലെടുത്തു. ലോക് ഡൗണ്‍ ലംഘിച്ചതിനും ഹെല്‍മിറ്റില്ലാതെ യാത്ര ചെയ്​തതിനുമായിരുന്നു വാഹനം പിടിച്ചെടുത്തത്​. എന്നാല്‍ , ഇതില്‍ ക്ഷുഭിതരായ സുല്‍ഫിയും ആഷിക്കും വാഹനം പിടിച്ച പൊലീസ് ഉദ്യോഗസ്ഥരാണെന്ന്​ കരുതി ആദിക്കാട്ടുകുളങ്ങരയില്‍ ഡ്യൂട്ടി ചെയ്യുയായിരുന്ന ഹൈവേ പൊലീസ് സംഘത്തെ കയ്യേറ്റം ചെയ്യുകയായിരുന്നു.