ബ്രിട്ടണ്‍ യാത്ര കഴിഞ്ഞ് വന്ന സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയെ നീരീക്ഷണത്തില്‍ വച്ചോ? ചോദ്യവുമായി കെപിസിസി പ്രസിന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ബ്രിട്ടണ്‍ യാത്ര കഴിഞ്ഞ് വന്ന സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയെ നീരീക്ഷണത്തില്‍ വച്ചോ? ചോദ്യവുമായി കെപിസിസി പ്രസിന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

0 1,182

ബ്രിട്ടണ്‍ യാത്ര കഴിഞ്ഞ് വന്ന സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയെ നീരീക്ഷണത്തില്‍ വച്ചോ? ചോദ്യവുമായി കെപിസിസി പ്രസിന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ബ്രിട്ടണ്‍ യാത്ര കഴിഞ്ഞ് വന്ന സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയെ നീരീക്ഷണത്തില്‍ വച്ചോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച്‌ 3 മുതല്‍ 5 വരെയായിരുന്നു പോലീസ് മേധാവിയുടെ ബ്രിട്ടണ്‍ പര്യടനം നടന്നത്. രോഗബാധിത മേഖലയില്‍ നിന്നു മടങ്ങിയെത്തിയ ഡിജിപി നിരവധി പരിപാടികളില്‍ പങ്കെടുത്തതായി വിവരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .

‘മാര്‍ച്ച്‌ 4 മുതല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് ആരംഭിച്ചതായിട്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനനുസൃതമായി. കേരളത്തില്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ള എല്ലാ വിദേശപൗരന്മാരും, വിദേശത്ത് നിന്ന് തിരികെയെത്തിയ ഇന്ത്യക്കാരും നിരീക്ഷണത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ബാധകമായ ഈ നിബന്ധന പൊലിസ് മേധാവിക്ക് ബാധകമാക്കിയോ എന്ന ആശങ്കയാണ് ഉയരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Get real time updates directly on you device, subscribe now.