പോലീസ് ആസ്ഥാനത്ത് സ്റ്റേറ്റ് കൊവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി

0 325

പോലീസ് ആസ്ഥാനത്ത് സ്റ്റേറ്റ് കൊവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് ആസ്ഥാനത്ത് സ്റ്റേറ്റ് പോലീസ് കോവിഡ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. എസ്.സി.ആര്‍.ബി എ.ഡി.ജി.പി സുദേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. ഒരു ഡിവൈ.എസ്.പി, രണ്ട് ഇന്‍സ്‌പെക്ടര്‍, മൂന്ന് സബ്ബ് ഇന്‍സ്‌പെക്ടര്‍, എ.എസ്.ഐ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ള 18 പേര്‍ എന്നിവര്‍ അടങ്ങുന്നതാണ് കണ്‍ട്രോള്‍ റൂം.

എല്ലാ ജില്ലകളിലെയും ഉള്ള പോലീസ് കോവിഡ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനവും 9497900121, 9497900112 എന്നീ നമ്ബറുകളില്‍ കണ്‍ട്രോള്‍ റൂമിനെ അറിയിക്കാവുന്നതാണ്.