പോലീസ് സേനയ്ക്ക് ദാഹമകറ്റാന്‍ ഇളനീരുമായി ഡോ. ബോബി ചെമ്മണൂര്‍

0 461

പോലീസ് സേനയ്ക്ക് ദാഹമകറ്റാന്‍ ഇളനീരുമായി ഡോ. ബോബി ചെമ്മണൂര്‍

കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരത്തിലിറങ്ങുന്ന പോലീസ് സേനക്ക് ഇളനീരുമായി ഡോ. ബോബി ചെമ്മണൂര്‍. കര്‍ശന പരിശോധനയുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ദാഹമകറ്റാന്‍ ഇളനീര്‍ വിതരണം ചെയ്യുന്നത്.

[ചെമ്മണുര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ ഗോകുല്‍ദാസ് ഇളനീര്‍ വിതരണം നിര്‍വഹിക്കുന്നു]

ഒരാഴ്ചയോളവുമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇത് തുടര്‍ന്നുവരികയാണെന്നും അടുത്ത ദിവസങ്ങളിലും മറ്റു മേഖലകളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

കോവിഡ് 19 ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിന്റെ വിവിധ മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ട് ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ചെയ്തുവരുന്നത്.
മുന്‍പും കൊറോണയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായ സേവന പ്രവര്‍ത്തനങ്ങള്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.