റാഗിംഗും മർദനവും; പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് മൂന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു

0 1,228

മാനന്തവാടി: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തെന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് മൂന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസ് കേസെടുത്തു.

തൃശ്ശിലേരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കുളിലെ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥി ഒണ്ടയങ്ങാടി ഇലഞ്ഞിക്കല്‍ ജോയല്‍ ജോസഫാണ് മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസം ശുചി മുറിയില്‍ പോയി ക്ലാസ്സിലേക്ക് തിരികെ വരുമ്പോള്‍ കോമേഴ്‌സ് ബാച്ചിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞ് നിര്‍ത്തി റാഗിംഗ് നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്നും രണ്ടാഴ്ചയായി സീനീയര്‍ വിദ്യാര്‍ത്ഥികള്‍ മാനസികമായും ശാരീരകമായും പീഡിപ്പിക്കുകയാണെന്നും ജോയല്‍ പറഞ്ഞു.