ഇരിട്ടി മേഖലയിൽ റെയ്ഡും നിരീക്ഷണവും ശക്തമാക്കി പോലീസ്
ഇരിട്ടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി പോലീസ് ഇരിട്ടി മേഖലയിൽ റെയ്ഡും നിരീക്ഷണവും ശക്തമാക്കി. ഇരിട്ടി പോലിസ് സ്റ്റേഷൻ പരിധിയിലെ പുന്നാട് ,പുറപ്പാറ, ഇരിട്ടി എം ജി കോളജ് പരിസരം, കീഴൂർക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ബോംബ് , ഡോഗ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ ഇരിട്ടി എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളിലുൾപ്പെടെ രാഷ്ട്രിയ സംഘർഷങ്ങൾ റിപ്പോർട്ടു ചെയ്ത പ്രദേശങ്ങളിലുൾപ്പെടെ വരും ദിവസങ്ങളിലും റെയ്ഡു നടക്കുമെന്നും രാത്രി കാല പരിശോധനയുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും ഇരിട്ടി സി ഐ കുട്ടികൃഷ്ണനും, എസ് ഐ ദിനേശൻ കൊതേരിയും അറിയിച്ചു