മുന്നിലുണ്ടാവില്ല, പക്ഷേ മുകളിലുണ്ടാവും പൊലീസ്; റോഡില്‍ കറങ്ങുന്നവരെ പിടിക്കാന്‍ ഡ്രോണ്‍ പറത്തും

0 949

 

തൃശൂര്‍; ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡില്‍ കറങ്ങുന്നവരെ കുടുക്കാന്‍ ആകാശ നിരീക്ഷണം നടത്താന്‍ തൃശൂര്‍ സിറ്റി പൊലീസ്. ഡ്രോണുകള്‍ പറത്തിയാവും പൊലീസ് ആകാശനിരീക്ഷണം നടത്തുക. സിറ്റി പരിധിയിലെ പ്രധാന റോഡുകളും ജംക്‌ഷനുകളും കേന്ദ്രീകരിച്ചു ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

കൂട്ടംകൂടി നില്‍ക്കുന്നതും വാഹനത്തിരക്കും മറ്റും ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്ന തുടര്‍ന്നതോടെയാണ് ആകാശനിരീക്ഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ഇന്നലെ അനാവശ്യമായി റോഡില്‍ കറങ്ങി. 19 പേര്‍ക്കെതിരെയാണ് കേസെടുത്തത്. രാജ്യത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പരിശോധന കൂടുതല്‍ കര്‍ശനമാകും.
തൃശൂര്‍ ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം പൊലീസിന്റെ കര്‍ശന നിരീക്ഷണവും വാഹന പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. രണ്ടിലധികം യാത്രക്കാര്‍ സഞ്ചരിച്ച കാറുകളെല്ലാം തടഞ്ഞ് യാത്രയുടെ ഉദ്ദേശം പൊലീസ് ചോദിച്ചറിഞ്ഞു. നിസ്സാര കാരണങ്ങള്‍ക്കും അനാവശ്യ കാരണങ്ങള്‍ക്കും വണ്ടിയെടുത്തു കറങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ചവരും നടപടിക്കു വിധേയരായി. ടാക്സി വാഹനങ്ങളും പരിശോധിച്ചു.