പോലീസ് വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് പോലീസ് ഓഫീസർക്ക് പരിക്ക്

0 1,937

പോലീസ് വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് പോലീസ് ഓഫീസർക്ക് പരിക്ക്

ഇരിട്ടി : പോലീസ് വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് പോലീസ് ഓഫീസർക്ക് പരിക്കേറ്റു. ഇരിട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ റഷീദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഇരിട്ടിയിലെ പ്രഥമിക ചികിത്സക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം പൊതുമരാമത്തു വകുപ്പ് ഓഫീസിന് മുന്നിലായിരുന്നു അപകടം. സ്റ്റേഷനിൽ നിന്നും ഇരിട്ടി ടൗണിലേക്ക് വരികയായിരുന്ന പോലീസ് വാഹനത്തിനു പിന്നിൽ കരിങ്കൽ പൊടി കയറ്റി ഇരിട്ടി ഭാഗത്തേക്ക് തന്നെ വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ പോലീസ് വാഹനത്തിന്റെ പിൻഭാഗവും ടിപ്പറിന്റെ മുൻ ഭാഗവും തകർന്നു.