മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ച​ത് വി​ഷാം​ശം ഉ​ള്ളി​ല്‍ ചെ​ന്ന്

0 506

മ​ല​പ്പു​റം: മ​ല​പ്പു​റം ഐ​ആ​ര്‍ ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ച​ത് വി​ഷാം​ശം ഉ​ള്ളി​ല്‍ ചെ​ന്നെ​ന്ന് റി​പ്പോ​ര്‍​ട്ട്. കൊ​ല്ലം ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി​യാ​യ അ​ഖി​ല്‍ ആ​ണ് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച​ത്. അ​ഖി​ലി​നൊ​പ്പം മ​ദ്യ​പി​ച്ച ര​ണ്ടു പേ​രി​ല്‍ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ഇ​വ​ര്‍ കു​ടി​ച്ച​ത് സ്പി​രി​റ്റാ​ണെ​ന്നും ഇ​ത് എ​ത്തി​ച്ചു ന​ല്‍​കി​യ​ത് അ​ഖി​ലി​ന്‍റെ സു​ഹൃ​ത്താ​യ വി​ഷ്ണു​വാ​ണെ​ന്നു​മാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. വി​ഷ്ണു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ‌​ടെ​യാ​ണ് അ​ഖി​ലി​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​ത്. അ​ഖി​ലി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ചെ​ന്ന​ത് എ​ന്തു​ത​രം വി​ഷാം​ശം ആ​ണെ​ന്ന് രാ​സ​പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷ​മേ വ്യ​ക്ത​മാ​കു.