ഹത്‌റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പൊലീസ്; പെൺകുട്ടിയുടെ വീട്ടുകാരെ കാണാൻ എത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു

0 658

ഹത്‌റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പൊലീസ്; പെൺകുട്ടിയുടെ വീട്ടുകാരെ കാണാൻ എത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു

 

ഹത്‌റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പൊലീസ്. ഇതിന് ഫോറൻസിക് തെളിവില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. ജാതി സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിജിപി പറഞ്ഞു.

അതേസമയം ഹത്‌റാസ് പെൺകുട്ടിയുടെ വീട്ടുകാരെ കാണാൻ എത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു. ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിലാണ് ഇരുവരും ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞത്. പൊലീസ് നടപടിക്കിടെ രാഹുൽ ഗാന്ധി നിലത്ത് വീണു. രാഹുലിനേയും പ്രിയങ്കയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ വീട്ടുകാരെ കാണാതെ മടങ്ങില്ലെന്നാണ് രാഹുലിന്റെ നിലപാട്. ഹത്‌റാസിലേക്ക് ഒറ്റയ്ക്ക് നടക്കുമെന്നും അങ്ങനെയെങ്കിൽ ഏത് വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് അറിയണമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.