ബീച്ചും പരിസരവും കൂരിരുട്ടില്‍; പയ്യാമ്ബലത്ത് പോലീസിനെ കാണാനില്ല

0 100

ബീച്ചും പരിസരവും കൂരിരുട്ടില്‍; പയ്യാമ്ബലത്ത് പോലീസിനെ കാണാനില്ല

കണ്ണൂര്‍ : വേണ്ടത്ര വെട്ടമോ പോലീസിന്റെ സേവനമോ ഇല്ലാതെ പയ്യാമ്ബലം ബീച്ചും പരിസരവും. ബീച്ചിലേക്കുള്ള പ്രധാന വഴിയും സ്മൃതിമണ്ഡപത്തിലേക്കുള്ള പ്രവേശനകവാടവുമായ സ്ഥലം പൂര്‍ണമായും ഇരുട്ടിലാണ്.

ഇവിടത്തെ വൈദ്യുതിവിളക്ക് കണ്ണടച്ചിട്ട് മാസങ്ങളായി. ബീച്ചിലേക്കുള്ള സന്ദര്‍ശകര്‍ ടോര്‍ച്ചിന്റെയും മൊബൈല്‍ ഫോണ്‍ വെട്ടത്തിന്റെയും സഹായത്തോടെയാണ് ഇതുവഴി യാത്രചെയ്യുന്നത്. ബീച്ചിലേക്കുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തും സമാനമായ അവസ്ഥയാണ്. നേരത്തേ ഇവിടെയുണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഒരു ട്യൂബ് ലൈറ്റ് മാത്രമാണ് നിലവിലുള്ളത്.

വാഹനങ്ങളുടെ ചില്ല് തകര്‍ത്ത് മോഷണം പതിവാക്കിയവര്‍ക്ക് ഈ അവസ്ഥ ഏറെ സൗകര്യപ്രദമാണ്. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഇവിടെ പ്രവേശനം നിഷേധിച്ചിട്ടാണുള്ളത്. പയ്യാമ്ബലം പാര്‍ക്കാവട്ടെ നവീകരണത്തിന്റെ ഭാഗമായും അടച്ചിരിക്കുകയാണ്. മതിയായ പോലീസ് സേവനം ഇവിടെ ലഭ്യമല്ലെന്നാണ് പ്രധാന പരാതി. ബീച്ചിലെ പോലീസ് കണ്‍ട്രോള്‍ റൂം എ.ആര്‍.ക്യാമ്ബിലേക്ക് മാറ്റിയെങ്കിലും ബോര്‍ഡ് പഴയപടി തന്നെ നിലനില്ക്കുന്നുണ്ട്.