പോലീസില്‍ അഴിമതിയുടെ അഴിഞ്ഞാട്ടം ; ഡിജിപി ലോക്നാഥ് ബെഹ്റയെ മാറ്റണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പോലീസില്‍ അഴിമതിയുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും ഇതിന് കാരണക്കാരന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. പോലീസിലെ അഴിമതികളെ കുറിച്ച് സിബിഐ അന്വേഷിക്കണം. ഡിജിപിയെ മാറ്റി നിര്‍ത്തിക്കൊണ്ട് സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്ത് നിന്നും പി.ടി.തോമസാണ് ഈ വിഷയം സഭയില്‍ ഉന്നയിച്ചത്. ഒരു രൂപ പോലും മൂലധനമില്ലാത്ത ഗാലക്സോണ്‍ കന്പനിക്ക് അഴിമതി നടത്താനുള്ള അവസരം ഡിജിപി ലോക്നാഥ് ബെഹ്റ ഒരുക്കിയെന്ന് പിടി.തോമസ് ആരോപിച്ചു. ബെഹ്റയെ മാറ്റിയില്ലെങ്കില്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ടിവരും. ഡിജിപി ബെഹ്റ മുഖ്യമന്ത്രിക്കെതിരെയുള്ള ലാവ്ലിന് കേസിലെ പാലമാണ്. ലാവ്ലിന് കേസും ഡല്‍ഹിയും തമ്മിലുള്ള പാലം ബെഹ്റയാണ്. ഈ പാലം തകര്‍ന്നാല്‍ മുഖ്യമന്ത്രി അഗാധ ഗര്‍ത്തത്തിലേക്ക് വീഴുമെന്നും അദ്ദേഹം ആരോപിച്ചു.