റിക്രൂട്ട്മെന്റ് ഏജൻസിയായി രാഷ്ട്രീയ നേതാക്കൾ അധഃപധിക്കരുത്- കേരള കോൺഗ്രസ് (എം)
കണ്ണൂർ:കേരള കോൺഗ്രസ് (എം) പാർട്ടി പ്രവർത്തകരെയും, നേതാക്കളെയും നേരിട്ട് കണ്ടും, ഫോണിൽ വിളിച്ചും ജോസഫ് വിഭാഗത്തിലേക്ക് ചേരുവാൻ നിർബന്ധിക്കുന്ന മലയോരത്തെ രണ്ട് എം.എൽ.എ മാരുടെ പ്രവർത്തി അപമാനകരമാണെന്ന് കേരള കോൺഗ്രസ് (എം)
ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേരിതിരിവ് ഉണ്ടാകുമ്പോൾ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ചേരി തിരിവിൽ കക്ഷി ചേരുന്നത് രാഷ്ട്രീയ സദാചാരത്തിനും രാഷ്ട്രീയ മര്യാദയ്ക്കും യോജിച്ചതല്ല.തങ്ങളുടെ പ്രസ്ഥാനത്തിലേക്ക് ആളുകളെ ചേർക്കുവാൻ സ്വയം പ്രവർത്തിച്ച് ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നതിന് പകരം, പ്രലോഭനങ്ങളും സ്ഥാനമോഹങ്ങളും നൽകി മറ്റ് പാർട്ടിയിൽ നിന്നും ആളെ പിടിച്ച് നൽകുന്ന റിക്രൂട്ട്മെന്റ് ഏജൻസിയായി മലയോരത്തെ രണ്ട് എം.എൽ.എ മാർ
അധഃപധിച്ചിരിക്കുകയാണ്. നിരന്തരമായി പ്രവർത്തകർക്ക് ശല്യമായി തീർന്നിരിക്കുന്ന എം.എൽ.എ മാരുടെ ഇടപെടൽ അവസാനിപ്പിക്കാൻ തയ്യാറാകാത്തപക്ഷം അവരുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്യുമെന്നും യോഗം മുന്നറിയിപ്പ് നൽകി. വീഡിയോകോൺഫറൻസ് മുഖേന ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.ടി ജോസ്, ജോയിസ് പുത്തന്‍പുര, ജില്ലാ നേതാക്കളായ സജി കുറ്റിയാനിമറ്റം, കെ.ടി സുരേഷ് കുമാര്‍, ജോര്‍ജുകുട്ടി ഇരുമ്പുകുഴി, തോമസ് മാലത്ത്, സി.ജെ ജോണ്‍, സേവി വി.വി, ജോബിച്ചന്‍ മൈലാടൂര്‍, മോളി ജോസഫ്, ബിനു മണ്ഡപം, സി.എം ജോര്‍ജ്,വിപിൻ തോമസ്, ബെന്നിച്ചന്‍ മഠത്തിനകം, ടി.എസ് ജെയിംസ്, ബിജു പുതുക്കള്ളി, ജോയി ചൂരനാനി,അല്‍ഫോണ്‍സ് കളപ്പുര,ബിനു ഇലവുങ്കല്‍, എ.കെ രാജു, ജോസ് മണ്ഡപത്തില്‍, ഏലമ്മ ഇലവുങ്കല്‍,രാജു ചെരിയൻകാലായിൽ,റോഹൻ പൗലോസ് എന്നിവര്‍ സംസാരിച്ചു.