കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നലെ എക്കാലത്തെയും ഉയരത്തിലെത്തി. പവന് 400 രൂപ വര്‍ദ്ധിച്ച് വില 32,320 രൂപയായി. 50 രൂപ ഉയര്‍ന്ന് 4,040 രൂപയാണ് ഗ്രാം വില. കഴിഞ്ഞ ഫെബ്രുവരി 24നും മാര്‍ച്ച് നാലിനും കുറിച്ച റെക്കാഡാണ് പഴങ്കഥയായത്. അന്ന് ഗ്രാമിന് 4,000 രൂപയും പവന് 32,000 രൂപയുമായിരുന്നു വില.
ന്യൂഡല്‍ഹി ബുള്ള്യന്‍ വിപണിയില്‍ പത്തു ഗ്രാമിന് 550 രൂപ ഉയര്‍ന്ന് വില റെക്കാഡ് ഉയരമായ 44,700 രൂപയായി. രണ്ടുദിനത്തിനിടെ 1,440 കോടി രൂപയാണ് ഡല്‍ഹിയില്‍ കൂടിയത്. കേരളത്തില്‍ ഈമാസം ഇതുവരെ പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയും കൂടി.