പൂന്താനം മഹാവിഷ്ണു ക്ഷേത്രം- POONTHANAM MAHAVISHNU TEMPLE MALAPPURAM
POONTHANAM MAHAVISHNU TEMPLE MALAPPURAM
മലപ്പുറം ജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിൽ പെരിന്തൽമണ്ണ -നിലമ്പൂർ റൂട്ടിലെ ആശുപത്രിപ്പടിയി സ്റ്റോപ്പിനടുത്ത്. പ്രധാനമൂർത്തി ശ്രീകൃഷ്ണൻ .പടിഞ്ഞാട്ടു ദർശനം . രണ്ടു നേരം പൂജയുണ്ട്. ഉപദേവത ഗണപതി (ഈ വെണ്ണക്കണ്ണനാണ് പൂന്താനം പ്രതിഷ്ടിച്ച ഇടതുപുറമെന്നും ഒരു അഭിപ്രായമുണ്ട്. ) കുംഭത്തിലെ അശ്വതിനാലിൽ പൂന്താനദിനം ആഘോഷം
പൂന്താനം ഇല്ലം വക ക്ഷേത്രമായിരുന്നു .പൂജയില്ലാതെ 45 കൊല്ലം പൂജയില്ലാതെ കിടന്ന ക്ഷേത്രമാണ് . നാട്ടുകാരാണ് കാട് വെട്ടി തെളിച്ചു പുനരുദ്ധരിച്ചതു ക്ഷേത്രത്തിനകത്തു വളർന്ന 18 വലിയ പനകളും മുളങ്കാടും വെട്ടി നീക്കിയാണ് പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചത്. ഈ ക്ഷേത്രത്തിനടുത്താണ് പൂന്താനം ഇല്ലം .മച്ചിലെ പീഠവും വാളും പൂന്താനത്തിന്റെ പരദേവതയായ തിരുമാന്ധാം കുന്നു ഭഗവതി എന്നാണു സങ്കല്പം ഇതിന്റെ പടിഞ്ഞാറേ പൂമുഖത്തു കല്ല് വിള ക്കുണ്ട് .ഇവിടെ വച്ചാണ് പൂന്താനം മരണമടഞ്ഞതെന്നു വിശ്വാസം എല്ലാം ശ്രീകൃഷ്ണനിൽ അർപ്പിച്ചു നിറഞ്ഞു തുളുമ്പിയ മധുര ഭക്തിയുമായിആനന്ദനൃത്തം ചെയ്താണ് അദ്ദേഹം ജീവൻ വെടിഞ്ഞതെന്നു പറയുന്നു വിവാഹം കഴിഞ്ഞു ഏറെ നാളത്തേയ്ക്കു പൂന്താനത്തിനു സന്തതിയുണ്ടായില്ല ഗുരുവായൂരപ്പനെ തീവ്രമായി ഭജിച്ചു .ഇതിന്റെ ഫലമായി ജനിച്ചകുട്ടി ചോറൂണ് ദിവസം മരിച്ചു ശ്വാസം മുട്ടിയാണ് മരിച്ചതെന്നും തീപൊള്ളലേറ്റാണെന്നും പക്ഷമുണ്ട്. ചോറൂണ് ദിവസം കുട്ടിയെ ദാസിയെ ഏൽപ്പിച്ചുഅന്തർജ്ജനം അതിഥികളെ സത്കരി ക്കുന്നതിൽ മുഴുകിയിരിക്കെയാണ് ഈ അത്യാഹിതം . ഈ ദുരന്തം പൂന്താനത്തെ പിടിച്ചുലച്ചു . വ്രണിത ഹൃദയനായ പൂന്താനത്തിന്റെ കൃതികളിൽ ഈ ദുരന്തത്തിന്റെ മാറ്റൊലിയുണ്ട്
ഈ വേദനയിൽ തീവ്രമായി പിടഞ്ഞ പൂന്താനത്തിന്റെ മനസ്സ് ശ്രീകൃഷനിൽ അർപ്പിച്ച് പൂർണ ഭക്തന്റെയായി മാറി .മരണം വരെ ഗുരുവായൂരപ്പന്റെ ഭക്തനായിരുന്നു വാർധക്യത്തിൽ ഗുരുവായൂർ പോകാൻ കഴിയാതെ വന്നപ്പോൾ പൂന്താനത്തിനു ഗുരുവായൂരപ്പൻ താൻ ഇടതുപുറത്തുണ്ടാകുമെന്നു സ്വപ്നത്തിൽ അറിയിച്ചു അങ്ങനെ ഗുരുവായൂരപ്പനെ സങ്കൽപ്പിച്ചു പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് വാമപുരം (ഇടതു പുറം ).ഈ വാമ പുരത്തപ്പനെ പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം തൊണ്ണൂറാം വയസ്സിൽ ശ്രീകൃഷ്ണാമൃതം രചിച്ചത് 1547 മുതൽ 1640 വരെ യാണ് അദ്ദേഹത്തിന്റെ കാലം എന്ന് കരുതുന്നു. .പൂന്താനം ഇല്ലത്തു നിന്നും അദ്ദേഹം ശങ്കരംകുന്നിലേയ്ക്ക് കയറിപ്പോയി കാണാതായെന്നും പുരാവൃത്തമുണ്ട്. അദ്ദേഹത്തിന്റെ മരുമക്കളായ അവണൂർ മനക്കാരുടെ കൈവശമായിരുന്നു ഇല്ലം ഇപ്പോൾ ഇതും ഗുരുവായൂർ ദേവസം .ഇവിടെ മലർ നേദ്യവും വിളക്ക് വൈപ്പും ഉണ്ട്
Address: Perinthalmanna – Nilambur Rd, Kerala 679325