പൂവ്വത്തിന്‍ചോലയില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായം പിടികൂടി

0 382

പൂവ്വത്തിന്‍ചോലയില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായം പിടികൂടി

കേളകം: പേരാവൂര്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കേളകം പൂവ്വത്തില്‍ ചോലയില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായം കസ്റ്റഡിയിലെടുത്തു. ചാരായമുപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ട പൂവ്വത്തില്‍ ചോല സ്വദേശി ഇലവുങ്കല്‍ സുരേഷിനെതിരെ (46) കേസെടുത്തു. പ്രിവന്‍്റീവ് ഓഫീസര്‍ എന്‍. പദ്മരാജന്‍്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്‍്റീവ് ഓഫീസര്‍ പി.സി.ഷാജി, ഐ.ബി. പ്രിവന്‍്റീവ് ഓഫീസര്‍ നിസാര്‍, ജെയിംസ്, സതീശന്‍, വിഷ്ണു, അഖില്‍ എന്നിവര്‍ പങ്കെടുത്തു.