ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍; എബിപി സര്‍വേയില്‍ ഉമ്മന്‍ചാണ്ടി രണ്ടാമത്

0 312

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍വേ ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ജനപ്രീതിയുള്ള മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് പിണറായി വിജയനെയാണ് കൂടുതല്‍ പേരും തെരഞ്ഞെടുത്തിരിക്കുന്നതെന്ന് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പിണറായി വിജയന് 38.5 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 27 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.

ആരോഗ്യമന്ത്രിയായ ശൈലജ ടീച്ചര്‍ അടുത്ത മന്ത്രിസഭയില്‍ മുഖ്യമന്ത്രിയാകുമെന്ന് 6.9 ശതമാനം പേരാണ് പ്രത്യാശ പ്രകടിപ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ മുഖ്യമന്ത്രി ആകുമെന്ന് പറയുന്നവര്‍ 5.2 ശതമാനമാണ്.

അതേസമയം പുതുച്ചേരി മുഖ്യമന്ത്രിയായ നാരായണസ്വാമിക്ക് ജന പിന്തുണ നഷ്ടമാകുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. വി. നാരായണസ്വാമിക്ക് 38.2 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രിയായ എൻ. രംഗസ്വാമിക്ക് 45.8 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.