പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തു

0 442

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തു

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തു. അസിസ്റ്റന്റ് ഡയറക്ടർ പ്രീതി കങ്കാണിക്കാണ് അന്വേഷണ ചുമതല. പ്രതികളുടെ സ്വത്ത് വിവരം തേടി ജില്ലാ രജിസ്ട്രാർമാർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തയച്ചു. സ്വത്ത് ക്രയവിക്രയം മരവിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട, കൊച്ചി എന്നിവിടങ്ങളിലെ വസ്തുവകകൾ വിൽക്കാൻ പ്രതികൾ ശ്രമിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം, തട്ടിപ്പിൽ പ്രത്യേകം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദേശത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നിക്ഷേപകർ സുപ്രിംകോടതിയിൽ തടസ ഹർജി സമർപ്പിച്ചു.
തങ്ങളുടെ ഭാഗം കേൾക്കാതെ കേസിൽ തീരുമാനമെടുക്കരുതെന്ന് പോപ്പുലർ ഗ്രൂപ്പ് ഇൻവെസ്റ്റേഴ്സ് അസോസിയേഷൻ ഹർജിയിൽ ആവശ്യപ്പെട്ടു.