സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം:ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

0 375

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം:ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

യൂട്യൂബർ വിജയ് പി നായരെ മർദിച്ച സംഭവത്തിൽ ചലച്ചിത്രപ്രവർത്തക ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വിധി പറയുക.

ജാമ്യം അനുവദിക്കുന്നതിനെ സർക്കാർ നേരത്തെ എതിർത്തിരുന്നു. ജാമ്യം അനുവദിച്ചാൽ നിയമം കയ്യിലെടുക്കുന്നവർക്ക് പ്രചോദനമാകുമെന്നായിരുന്നു സർക്കാർ വാദം. അതേസമയം, സ്ത്രീകളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിജയ് പി നായരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു. എന്നാൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ വിജയ് പി നായർ ഇപ്പോഴും റിമാൻഡിലാണ്.

യൂട്യൂബിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും സംഘവും ഓഫീസിലെത്തി മർദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ ലൈവായി നൽകുകയും ചെയ്തിരുന്നു.