പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റ്; 12,828 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0 1,103

ഇന്ത്യൻ പോസ്റ്റ് ഗ്രാമിക് ഡാക് സേവക് ( ഇന്ത്യ പോസ്റ്റ് ജിഡിഎസ്) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 12,828 തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

മെയ് 22 മുതൽ ജൂൺ 11 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. അപേക്ഷകൾ തിരുത്താനുള്ള അവസരം
ജൂൺ 12 മുതൽ 14 വരെ നൽകും. അപേക്ഷിക്കാനുള്ള രീതി, യോ​ഗ്യതാ വിവരങ്ങൾ എന്നിവ അറിയാൻ indiapostgdsonline.gov.in സന്ദർശിക്കുക.

എല്ലാ തസ്തികകൾക്കും 100 രൂപയാണ് അപേക്ഷാ ഫീസ്. വനികൾക്കും SC / ST അപേക്ഷകർക്കും ട്രാൻസ്‌വുമൺ അപേക്ഷകർക്കും ഫീസ് ഇളവുണ്ട്.