അടയ്ക്കാത്തോട് മോസ്‌കോയില്‍ സ്വകാര്യ വ്യക്തി പൊതുകിണര്‍ മതില്‍ കെട്ടി തിരിച്ച് കൈവശപ്പെടുത്തിയതായി പരാതി

0 184

 

കേളകം: അടയ്ക്കാത്തോട് മോസ്‌കോയില്‍ സ്വകാര്യ വ്യക്തി പൊതുകിണര്‍ മതില്‍ കെട്ടി തിരിച്ച് കൈവശപ്പെടുത്തിയതായി പരാതി.1988 ല്‍ പ്രദേശത്തെ 20 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായാണ് പഞ്ചായത്ത് പൊതുകിണര്‍ നിര്‍മ്മിച്ചത്. രണ്ടുവര്‍ഷം മുന്‍പ് കിണറിന്റെ അറ്റകുറ്റ പ്രവര്‍ത്തിക്കായി 87000രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഈ കിണറാണ് സ്വകാര്യ വ്യക്തി മതില്‍ കെട്ടി തിരിച്ച് കൈവശപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പഞ്ചായത്തിന്റെ പരിശോധനയില്‍ ഈ കിണര്‍ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ സ്ഥലം പഞ്ചായത്തിന് എഴുതി നല്‍കിയിട്ടില്ലെന്നാണ് സ്വകാര്യ വ്യക്തി പറയുന്നത്. ഇതുസംബന്ധിച്ച് പ്രദേശവാസികള്‍ കേളകം പോലീസ് സ്റ്റേഷനിലും പഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ട്.